ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. പുതിയ പോയിന്റ് ടേബിളിൽ രണ്ട് ജയവും ഒന്നുവീതം പരാജയവും ജയവുമുള്ള ഇന്ത്യ 26 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 54.17 ആണ് വിജയ ശതമാനം.
പാകിസ്ഥാനും വെസ്റ്റ് ഇൻഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകൾക്കും 12 പോയന്റുകൾ വീതമുണ്ട്.
ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തിൽ പിറകിലായതിനാൽ മൂന്നാം സ്ഥാനത്താണ്. . 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്ഥാനും വിൻഡീസിനും ഇത് 50 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |