സാവോപോളോ: വൻകുടലിലെ മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രസീലിയൻ ഇതിഹാസ ഫുട്ബാൾ താരം പെലെയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായാ പെലെയെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച പതിവ് വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്നും താൻ സുഖകരമായിരിക്കുന്നുവെന്നും ദൈവത്തിന് നന്ദിയെന്നും പെലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |