മാഞ്ചസ്റ്റർ: പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യനൊ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. ടീമിനൊപ്പം ചേർന്ന് പരിശീലനവും ആരംഭിച്ചു. പരിശീലകൻ ഒലെ ഗുണ്ണർ സോൾഷേറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുണൈറ്റഡിന്റെ കാറിംഗ്ടൺ പരിശീലന മൈതാനത്ത് സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തിയത്.
പോർച്ചുഗലിനായി ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചശേഷമാണ് റൊണാൾഡോയുടെ വരവ്. താരം ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമാണ് യുണൈറ്റഡ്,ടീമംഗങ്ങൾക്കൊപ്പം ചേർന്നത്. അഭ്യൂഹങ്ങൾക്കൊടുവിൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നാളുകളിലാണ് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്ന് റൊണാൾഡോ നാടകീയ നീക്കങ്ങൾക്കൊടുവിൽ യുണൈറ്റഡിൽ എത്തുന്നത്. 12 വർഷങ്ങക്ക് ശേഷമാണ് റൊണാൾഡോയുടെ മടങ്ങി വരവ്. 2003 മുതൽ 2009 വരെയുള്ള സീസണുകളിലാണ് റൊണാൾഡോ യുണൈറ്റഡിൽ നേരത്തേ ഉണ്ടായിരുന്നത്. യുണൈററ്റഡിൽ വച്ച ലോകതാരമായി വളർന്ന റൊണാൾഡോയെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് റെക്കാഡ് തുകയ്ക്കാണ് അന്ന് സ്വന്തമാക്കിയത്. ഇപ്പോൾ 23 മില്യൺ യൂറോയുടെ കരാറിലാണ് 36 കാരനായ റൊണാൾഡോ യുണൈറ്റഡിൽ എത്തിയിരിക്കുന്നത്.സെപ്തംബർ11 ന് ന്യൂ കാസിൽ യുണൈറ്റഡിനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോ വീണ്ടും യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |