ന്യൂഡൽഹി: ശ്രേയസ് അയ്യർ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയെങ്കിലും ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിനെ റിഷഭ് പന്ത് തന്നെ നയിക്കും. ശ്രേയസിന് പരിക്കേറ്റപ്പോഴാണ് പന്തിനെ നായകനാക്കിയത്. കൊവിഡ് കാരണം മാറ്റിവച്ച ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ സെപ്തംബർ 19 ന് പുനരാരംഭിക്കും. നിലവിൽ എട്ടുമത്സരങ്ങളിൽ നിന്ന് 12 പോയന്റ് നേടിയ ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിംഗ്സും മൂന്നാമതായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |