SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 AM IST

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്, പുസ്തകങ്ങളോടുള്ള ഇഷ്ടവും അനുകമ്പയും ഇനിയും വളരട്ടെ എന്ന് താരം

alankritha

ഏഴാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃത പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകൾ വളർന്നു വരുന്ന രീതിയിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മകളുടെ പുസ്തകങ്ങളോടുള്ള ഇഷ്ടവും ലോകത്തിലെ സഹജീവികളോടുള്ള അനുകമ്പയും ഇനിയും വളരട്ടെയെന്നും പൃഥ്വിരാജ് ആശംസിക്കുന്നു. പുതിയ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള അന്വേഷണാത്മകതയും ആകാശം വരെ സ്വപ്നം കാണുന്ന സ്വാഭാവവും എന്നെന്നും നിലനിൽക്കെട്ടെയെന്നും താരം തന്റെ മകൾക്ക് ആശംസയേകി കൊണ്ട് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

2011ലായിരുന്നു പൃത്വിരാജിന്റെയും സുപ്രിയയുടേയും വിവാഹം. അതിനു ശേഷം 2014ലാണ് അലംകൃത ജനിക്കുന്നത്. കുഞ്ഞിന്റെ പേരിന്റെ കൂടെ മേനോൻ എന്ന് ചേർത്തതിന് സമൂഹമാദ്ധ്യമങ്ങളിൽ പൃഥ്വിരാജിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRITHVIRAJ, ALANKRITHA PRITHVIRAJ, BIRTHDAY GIRL, SUPRIYA MENON
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.