കോട്ടയം : രാജ്യത്തിനും കോൺഗ്രസിനും വേണ്ടി ജീവിതം മാറ്റിവച്ച നേതാവായിരുന്നു കെ.എം.ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സ്വാതന്ത്യസമര സേനാനിയും, മൂന്ന് സംസ്ഥാനത്തെ ഗവർണറും ,യൂത്ത് കോൺഗ്രസിന്റെ ആദ്യ സംഘാടകസമിതി ചെയർമാനും, കെ.പി.സി.സി പ്രസിഡന്റുമായിരുന്ന പ്രൊഫ.കെ.എം. ചാണ്ടിയുടെ 23-ാം ചരമവാർഷിക ദിനത്തിൽ പാലായിലെ കുടുംബവീട്ടിൽ നടന്ന പുഷ്പാർച്ചനയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളായ അഡ്വ.ജി.ഗോപകുമാർ, എ.കെ.ചന്ദ്രമോഹൻ, അഡ്വ. ബിജു പുന്നന്താനം, പ്രൊഫ.സതീശ് ചൊള്ളാനി, ബിജോയി ഏബ്രഹാം, ചാക്കൊ തോമസ്, മായാ രാഹുൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |