കറുകച്ചാൽ : ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ മുണ്ടക്കയം അമരാവതി പുത്തൻവീട്ടിൽ അർച്ചന (33), ആലപ്പുഴ കണ്ണചിറ സൂരജ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രണ്ടരയോടെ മാന്തുരുത്തി കവലയ്ക്ക് സമീപമായിരുന്നു സംഭവം. കറുകച്ചാൽ ഭാഗത്തു നിന്ന് വാഴൂർ ഭാഗത്തേക്ക് വന്ന ബൈക്ക് എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കോൺക്രീറ്റ് റിംഗ് നിർമാണ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ ഇരുവരെയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |