SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.43 PM IST

ഐസിസ് അനുകൂല പ്രചാരണം നടത്തി,​ യുവാക്കളെ റിക്രൂട്ട് ചെയ്തു,​ മൂന്നുമലയാളികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമ‌ർപ്പിച്ചു

kk

ന്യൂഡൽഹി : സോഷ്യൽ മീഡിയ വഴി ഐസിസ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്‌തതിനും മൂന്നുമലയാളികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു.

മലപ്പുറം സ്വദേശി മൊഹമ്മദ് ആമീൻ എന്ന അബു യാഹിയ, കണ്ണൂരിൽ നിന്നുള്ള മുഷബ് അൻവർ, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് എൻ.ഐ.എ ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ പത്തു പേർക്കെതിരെ എൻ.ഐഎ സ്വമേധയാ കേസെടുത്തിരുന്നു. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കാശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കാശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാദ്ധ്യമങ്ങൾ വഴി ഐസിസിനു വേണ്ടി പ്രചാരണം നടത്തി.

പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതായി എൻ.ഐ.എ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസിൽ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NIA, ISIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.