SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.48 PM IST

വള‌‌ർത്ത് മൃഗങ്ങൾക്ക് ലൈസൻസ്: ഉത്തരവ് അറിയാതെ ഉടമകൾ

dog

ആലപ്പുഴ: വള‌ർത്തുനായ്ക്കളെ വീട്ടിൽ ഓമനിച്ച് വള‌ർത്തണമെങ്കിൽ ലൈസൻസ് നിർബന്ധമാണെന്ന നിയമം ഇന്നും പലർക്കും അജ്ഞാതം. കൃത്യസമയത്ത് കുത്തിവയ്പ്പുകളും ശുശ്രൂഷകളും നൽകുന്ന ഉടമസ്ഥരിൽ ഭൂരിഭാഗവും കോടതി ഉത്തരവിനെക്കുറിച്ച് അ‌ജ്ഞരാണ്.

എല്ലാ മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷനുകളിലും വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി നോട്ടീസ് പുറപ്പെടുവിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അടിമലതുറയിൽ വളർത്ത് നായയെ അടിച്ചുകൊന്ന സംഭവത്തിൽ കോടതി സ്വമേധയാ കേസേടുത്തതിനെ തുടർന്നാണ് ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറുമാസത്തിനകം എടുക്കണം. കേരള മുനിസിപ്പാലിറ്റി ആക്ട് 1994-ലെ സെക്ഷൻ 437 പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്ന് ലൈസൻസെടുക്കാതെ മൃഗങ്ങളെ വളർത്താൻ പാടില്ല. 1998 ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ നാലാംചട്ട പ്രകാരവും നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്ന് പറയുന്നു. നായ്ക്കളെയുൾപ്പെടെ മൂന്ന് മാസത്തിനുള്ളിൽ ഉടമ പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഡേറ്റാബേസ്

പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷമാണ് നായ്ക്കൾക്ക് അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നൽകുക. ഇരുപത് രൂപയിൽ താഴെയാണ് ലൈസൻസ് ഫീസ്. പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ തദ്ദേശസ്ഥാപനത്തിലെ ഡേറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കണം.

നിയമം ഇങ്ങനെ

1. തദ്ദേശസ്ഥാപനത്തിൽ രജിസ്റ്റ‌ർ ചെയ്യണം

2. പുതിയ മൃഗങ്ങളെ വാങ്ങുന്നവ‌ർ മൂന്ന് മാസത്തിനുള്ളിൽ ലൈസൻസ് നേടണം

3. ലൈസൻസ് ​- പ്രതിരോധ കുത്തിവയ്പ്പ് ഇല്ലാതെ മൃഗങ്ങളെ വീട്ടിൽ വളർത്താൻ പാടില്ല

ലൈസൻസ് ഇല്ലെങ്കിൽ പിഴ

1998 കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 5 പ്രകാരം ലൈസൻസ് ഇല്ലാതെയോ, ലൈസൻസ് ഉണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ അലഞ്ഞ് തിരിയാൻ അനുവദിച്ചുകൊണ്ട് നായയെ വളർത്തുന്ന ഏതൊരാൾക്കും 250 രൂപ പിഴ ചുമത്തുന്നതും കുറ്റകൃത്യം തുടരുന്ന മുറയ്ക്ക് ഓരോ ദിവസത്തേക്കും 50 രൂപ വരെ പിഴ ആവർത്തിക്കാനും വ്യവസ്ഥയുണ്ട്.

"

വളർത്തുമൃഗങ്ങൾക്കുള്ള കുത്തിവയ്പ്പും മറ്റും കൃത്യസമയത്ത് നൽകാറുണ്ട്. എന്നാൽ ഇവയ്ക്ക് ലൈസൻസ് നിർബന്ധമാണെന്ന് അറിയില്ലായിരുന്നു. ഉടൻ തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റ‌‌ർ ചെയ്യും.

സുനിൽകുമാ‌ർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.