ആലപ്പുഴ: സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ മല്ലപ്പള്ളിയിലെ കേന്ദ്രത്തിൽ ഓൺലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റാ എൻട്രി, ടാലി ആൻഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഐ.ടി.ഐ ഡിപ്ലോമയാണ് യോഗ്യത. ഫോൺ: 0469 2785525, 8078140525, വെബ്സൈറ്റ്: ksg.keltron.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |