മണ്ണാർക്കാട്: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ പുതിയ ചെയർമാനായി പി.കെ. ശശി ചുമതലയേറ്റു. കെടിഡിസി ആസ്ഥാനമായ തിരുവനന്തപുരം മസ്കറ്റ് സ്ക്വയറിൽ നടന്ന ചടങ്ങിലാണ് അധികാരമേറ്റത്. രാവിലെ 11 മണിയോടെ കെ.ടി.ഡി.സി എം.ഡി വി.ആർ. കൃഷ്ണ തേജയിൽ നിന്ന് പി.കെ. ശശി അധികാരമേറ്റു.
പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചെയർമാനായ മുൻ എം.എൽ.എ കൂടിയായ പി.കെ. ശശി നിലവിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |