മണ്ണാർക്കാട്: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല ആരംഭിക്കുമെന്ന
സംസ്ഥാന സർക്കാരിന്റെ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വെൽഫയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.വി. അമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി. ശുഹൈബ്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുള്ള അദ്ധ്യക്ഷനായി. മണ്ഡലം ട്രഷറർ സി.എ. സഈദ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബൈർ അരിയൂർ, നാസർ.വി, പി.ടി. കമറു, ഫ്രറ്റെണിറ്റി ഭാരവാഹികളായ ജമാലുദ്ദീൻ എടത്തനാട്ടുകര, അസ്ലം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |