പത്തനംതിട്ട : ഐക്കാട്, പന്തളം എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ കളിൽ എൻ.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ചുളള പരിശീലനം നൽകുന്ന വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.scdd.kerala.gov.in എന്ന വെബ്സൈറ്റിലുളള ഐ.ടി.ഐ അഡ്മിഷൻ 2021 ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ, പ്രവേശനം ആഗ്രഹിക്കുന്ന ഐ. ടി. ഐ കളിൽ 15 ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. ഫോൺ : ഐക്കാട് : 9400849337, പന്തളം: 9496546623.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |