കൊച്ചി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെയും തൃക്കാക്കര തന്നെ മുമ്പിലെത്തി. പ്രാദേശിക തലത്തിൽ സ്ഥിരമായി ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്യുന്ന സ്ഥലമാണ് തൃക്കാക്കര. ഇന്നലെ 107 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ഇതുൾപ്പടെ 3611 പേർക്ക് ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. (16.57 ശതമാനം)
എളംകുന്നപ്പുഴ ( 90), ഞാറക്കൽ (86), തൃപ്പൂണിത്തുറ (82), പുത്തൻവേലിക്കര ( 79), ചേരാനല്ലൂർ ( 75), ചേന്ദമംഗലം (74), ആമ്പല്ലൂർ (71), എടത്തല (70) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
അയ്യപ്പൻകാവ്, ചോറ്റാനിക്കര, തോപ്പുംപടി, പൂണിത്തുറ, ചക്കരപ്പറമ്പ്, കരുവേലിപ്പടി എന്നിവിടങ്ങളിൽ 5 ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
പ്രതിദിന രോഗവ്യാപനം 50 ന് മുകളിൽ
• കോട്ടുവള്ളി ........69
• കളമശേരി............65
• പായിപ്ര ................64
• കുമ്പളങ്ങി ...........57
• മഞ്ഞപ്ര ...............55
• പള്ളിപ്പുറം.............53
• മൂക്കന്നൂർ.............50
ടി.പി.ആർ 16.57 %
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 35070
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ................... 44839
ഇന്നലെ രോഗമുക്തി നേടിയവർ......................... 2648
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |