തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് എസ്.ഐ.ബി - വൺകാർഡ് പുറത്തിറക്കി. വൺകാർഡ് ആപ്പിലൂടെ പൂർണമായി നിയന്ത്രിക്കാൻ കഴിയുന്ന വിസ സിന്ഗനേച്ചർ പ്ലാറ്റ്ഫോമിലുള്ള അന്തർദേശീയ സാധുതയുള്ള ക്രെഡിറ്റ് കാർഡ് ആണിത്.
ആയുഷ്കാല കാലാവധി, സൗജന്യമായി ചേരുക, വാർഷിക നിരക്കുകൾ ഇല്ലാതെ തുടരുക, 100ശതമാനം ഡിജിറ്റൽ കാർഡ് ഉപഭോക്തൃ പ്രക്രിയ, വേഗത്തിലുള്ള വെർച്വൽ കാർഡ് വിതരണം, ഉടനടി റിവാർഡ് പോയിന്റുകൾ, ആപ്പിനുള്ളിൽ എളുപ്പത്തിലുള്ള റിഡംപ്ഷൻ തുടങ്ങി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്.ഐ.ബി വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള ഇത്തരമൊരു ക്രെഡിറ്റ് കാർഡ് ആരംഭിക്കുന്നതിന് വൺകാർഡുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |