SignIn
Kerala Kaumudi Online
Saturday, 20 April 2024 7.09 AM IST

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു: കണ്ണൂർ സർവ്വകലാശാല യൂണിയൻ പ്രവർത്തനത്തിന് തുടക്കം

knr-
കണ്ണൂർ സർവ്വകലാശാല യൂണിയൻ ഉദ്ഘടനം മന്ത്രി പി .എ .മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല യൂണിയൻ ഉദ്ഘടനം മന്ത്രി പി .എ .മുഹമ്മദ്‌ റിയാസ് ഡോ. ജാനകിയമ്മാൾ കാമ്പസിൽ നിർവ്വഹിച്ചു. ടൂറിസം മേഖലയിലെ വരുംകാല വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കി സർവ്വകലാശാല വിദ്യാർത്ഥികളെ മാറ്റുമെന്നും കാമ്പസുകളിലെ ടൂറിസം ക്ലബ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തി ടൂറിസം മേഖലയിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ കൂടി ടൂറിസം മേഖലയുടെ ഭാഗമാക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. യൂണിയൻ ചെയർമാൻ അഡ്വ.എം.കെ.ഹസ്സൻ

അദ്ധ്യക്ഷത വഹിച്ചു.ഡോ. എ സാബു(പി.വി.സി ), സിന്റിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ടി .ചന്ദ്രമോഹൻ, ടി. പി. അഷറഫ്, സെനറ്റ് അംഗമായ ജോബി കെ. ജോസ് ഭാരവാഹികളായ ഷിംന, പി.ജിഷ്ണു , സച്ചിൻ ചായോത്ത് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.