തിരുവനന്തപുരം: കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ബാങ്ക് കുടിശ്ശിക ഉൾപ്പെടെ ഉള്ളവയിൽ റവന്യൂ റിക്കവറി, ജപ്തി നടപടികൾ തത്കാലത്തേക്ക് ഒഴിവാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ ഉത്തരവിട്ടു. എന്നാൽ റവന്യു റിക്കവറി നടപടികൾക്കായുള്ള ഡിമാൻഡ് നോട്ടീസുകൾ യഥാസമയം കുടിശികക്കാർക്ക് നൽകാം. സർക്കാരിൽ നിന്നു നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ജപ്തി, ലേല നടപടികൾ പുനരാംരംഭിക്കാവൂവെന്ന് എല്ലാ ജില്ലാകളക്ടർമാർക്കും ലാൻഡ് റവന്യു കമ്മിഷണർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |