കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സാക്ഷരതാദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സാക്ഷരതാ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.എം.വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പത്താംതരം തുല്യതാ പരീക്ഷ എഴുതിയ പ്രായം കൂടിയ പഠിതാവ് ശ്യാമളകുമാരി അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വീട്ടിലെത്തി ആദരിച്ചു.
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ സാക്ഷരതാ പതാക ഉയർത്തി.വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി.ജ്യോതിഷ്, ജൂനിയർ സൂപ്രണ്ട് ജിതേഷ് ബാബു, സാക്ഷരത പ്രേരക് പി. കെ രമണി, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |