തൃശൂർ: രാഷ്ട്രീയ പ്രവർത്തനം രാജ്യസേവനത്തിനുള്ളതാണെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ തെളിയിച്ച നേതാവായിരുന്നു ഗോപാലകൃഷ്ണ മേനോനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ്. ഇ. ഗോപാലകൃഷ്ണ മേനോന്റെ 25ാം ചരമവാർഷിക ദിനാചരണം തൃശൂർ കെ. കെ വാരിയർ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ. കെ രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണ മേനോന്റെ പേരിലുള്ള സംസ്ഥാന കർഷക അവാർഡ് എൻ. കെ സുബ്രഹ്മണ്യന് വത്സരാജ് സമ്മാനിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രൻ എം.എൽ.എ, ടി.ആർ രമേഷ്കുമാർ, കിസാൻ സഭ നേതാക്കളായ എം. ആർ മോഹനൻ, എം. വി സുരേഷ്, പി.കെ രാജേശ്വരൻ, കെ.വി വസന്തകുമാർ, കെ.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |