തൃശൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് രാവിലെ 10.30 മുതൽ സി.പി.എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. തൃശൂർ ഏജീസ് ഓഫീസിന് മുമ്പിൽ സംഘടിപ്പിക്കുന്ന പ്രതിഷേധസമരം ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസും കൊരട്ടിക്കര പോസ്റ്റ് ഓഫീസിന് മുമ്പിൽ സംസ്ഥാനകമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എയും ഒല്ലൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണനും ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ യു.പി ജോസഫ് വിയ്യൂർ പോസ്റ്റ് ഓഫീസ്, മുരളി പെരുന്നെല്ലി എം.എൽ.എ മുല്ലശ്ശേരി പോസ്റ്റ് ഓഫീസ്, കെ.കെ രാമചന്ദ്രൻ എം.എൽ.എ പുതുക്കാട് പോസ്റ്റ് ഓഫീസ്, കെ .വി . അബ്ദുൾഖാദർ ചാവക്കാട് പോസ്റ്റ് ഓഫീസ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുതുവറ പോസ്റ്റ് ഓഫീസ്, മേരി തോമസ് പുന്നംപറമ്പ് പോസ്റ്റ് ഓഫീസ്, മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ഗിരിജ വടക്കാഞ്ചേരി എൽ.ഐ.സി ഓഫീസ് എന്നിവിടങ്ങളിൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |