കനേഡിയൻ കൗമാര താരം ലെയ്ല ആനി ഫെർണാണ്ടസ് യു.എസ് ഓപ്പൺ വനിതാസിംഗിൾസ് സെമിയിൽ
ക്വാർട്ടറിൽ ലെയ്ല ലോക അഞ്ചാം നമ്പർതാരം എലീന സ്വിറ്റോലിനയെ അട്ടിമറിച്ചു
ന്യൂയോർക്ക് : യു.എസ് ഓപ്പണിൽ അട്ടിമറി വിജയം തുടർക്കഥയാക്കിയ കനേഡിയൻ കൗമാരതാരം ലെയ്ല ആനി ഫെർണാണ്ടസ് വനിതാ സിംഗിൾസിന്റെ സെമി ഫൈനലിലേക്ക് കുതിച്ചെത്തി. വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ 19കാരിയായ ലെയ്ല ലോക അഞ്ചാം നമ്പർ താരം ഉക്രൈനിന്റെ എലീന സ്വിറ്റോലിനയെയാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3, 3-6, 7-6നായിരുന്നു ലെയ്ലയുടെ ജയം.
ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ലെയ്ലയ്ക്കെതിരെ സ്വിറ്റോലിന രണ്ടാം സെറ്റിൽ അതേനാണയത്തിൽ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. ടൈബ്രേക്കറിൽ 7-5 ന് വിജയിച്ച് ലെയ്ല മത്സരം സ്വന്തമാക്കി.
സെമിയിൽ ലോക രണ്ടാം നമ്പർ താരം ആര്യാന സബലെങ്കയാണ് ലെയ്ലയുടെ എതിരാളി.
പുരുഷവിഭാഗത്തിൽ 12-ാം സീഡായ കാനഡയുടെ ഓഗർ അലിയാസിമെ സെമി ഫൈനലിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |