കൊച്ചി: കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാനായി എ.ജി. തങ്കപ്പൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30ന് പാലാരിവട്ടത്തെ ബോർഡ് ആസ്ഥാനത്താണ് ചടങ്ങ്. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമാണ് എ.ജി. തങ്കപ്പൻ. 35 വർഷം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറിയായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മണർകാട് ആക്കളം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |