കൊച്ചി: ഫാഷൻ ഡിസൈനറായ കണ്ണൂർ സ്വദേശിനിയെ എറണാകുളം മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാധാരണ കേസായി കാണാനാവില്ലെങ്കിലും പ്രതി 90 ദിവസത്തിലേറെയായി ജയിലിലാണെന്നതു കണക്കിലെടുത്ത് ജാമ്യം നൽകുകയാണെന്ന് ജസ്റ്റിസ് വി. ഷെർസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |