തിരുവനന്തപുരം: അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള (എ.ഒ .എ.ഒ .കെ ) സംസ്ഥാന സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരത്തെ ഹോട്ടൽ സൗത്ത് പാർക്കിൽ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഹാപ്പി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10 ന് കർഷക സെമിനാറോടെ സമ്മേളനം ആരംഭിക്കും. ഓൺലൈനായി സംഘടിപ്പിച്ചിട്ടുള്ള സെമിനാർ മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സൂം, ഫേസ്ബുക്ക് ലെെവ് എന്നിവയിലൂടെ കർഷകർ സെമിനാറിൽ പങ്കെടുക്കും.
നാളെ രാവിലെ 11 ന് നടക്കുന്ന പൊതുസമ്മളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |