തിരുവനന്തപുരം:ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിൽ ഗവ.ഓൾഡ് ഏജ് ഹോം പൂജപ്പുര, ഗവൺമെന്റ് കെയർ ഹോം പുലയനാർകോട്ട എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന വയോഅമൃതം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ (യോഗ്യത - ബി.എ.എം.എസ് ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ),അറ്റൻഡർ (യോഗ്യത - ഏഴാം ക്ലാസ്, ശാരീരികക്ഷമത ഉളളവർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണം.മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുളള അഭിമുഖം 15ന് രാവിലെ 11നും അറ്റൻഡർ 17ന് രാവിലെ 11നും ആയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |