തിരുവനന്തപുരം:അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) 'വൈബ് എൻവയൺമെന്റ് ' പ്രോജക്ടിന്റെ ഭാഗമായി ഗ്രീൻ ആർമിയുമായി സഹകരിച്ച് ശാസ്തമംഗലം രഥപുരക്കുന്ന് റോഡിൽ ജോയിന്റ് സൊല്യൂഷൻസ് ആശുപത്രിക്ക് എതിർവശം ഫ്ലീ മാർക്കറ്റ് (കൈമാറ്റച്ചന്ത) സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.11, 13, 14 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഫ്ലീ മാർക്കറ്റ് പ്രവർത്തിക്കുക.വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാതിരിക്കുന്ന പുനരുപയോഗ മൂല്യമുള്ള വസ്തുക്കളെ ആവശ്യക്കാരിലേക്കെത്തിക്കുന്നതിനുള്ള വേദിയാണിതെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ അറിയിച്ചു.വിശദവിവരങ്ങൾക്ക് ഫോൺ: 7012568303, 8848042501.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |