തിരുവനന്തപുരം: സംസ്ഥാനത്തിന് 955290 ഡോസ് വാക്സീന് കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 155290 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സീനാണ് ലഭ്യമായത്. കോവാക്സീന് തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സിന് വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്സിന് എത്തിച്ചേരുന്ന മുറയ്ക്ക് വാക്സീനേഷന് ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |