SignIn
Kerala Kaumudi Online
Friday, 19 April 2024 3.33 PM IST

ഒ.ടി.സി ഉത്പന്നങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല

ad
കോട്ടയ്ക്കൽ ആര്യവൈദ്യശാല പുറത്തിറക്കുന്ന ഒ.ടി.സി ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ നിർവ്വഹിക്കുന്നു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒ.ടി.സി ഉത്പന്നങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. വിപണനോദ്ഘാടനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം. വാരിയർ നിർവഹിച്ചു. ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലും മറ്റ് പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പുതിയ 15 ഉത്പന്നങ്ങൾ ലഭ്യമാകും.

രോഗപ്രതിരോധത്തിനുള്ള ആയുഷ്‌ക്വാഥ ചൂർണം, പേശി വേദന, സന്ധിവേദന, നടുവേദന, ഉളുക്ക് എന്നിവയ്ക്ക് മോചനമേകുന്ന പെയിൻ സ്‌പ്രേ, പെയിൻ ബാം എന്നിവ ഇതിനകം ജനപ്രീതി നേടി. സി-ഹെൽത്ത് ഫോർട്ട് ശരീരത്തിന്റെ ക്ഷീണമകറ്റി ഓജസും ബലവും നൽകും. സസ്യഎണ്ണകൾ മാത്രം ബേസ് ആയി ഉപയോഗിക്കുന്ന വിഭ സോപ്പ്, വിഭ ഹാൻഡ് സാനിറ്റൈസർ, വിഭ ഹാൻഡ് വാഷ്, വിഭ ഹെയർ കെയർ ക്രീം, വിഭ സ്‌കിൻ കെയർ ക്രീം എന്നിവയുമുണ്ട്. കേശ സംരക്ഷണത്തിനായി നറിഷിംഗ് ഷാംപുവും കുട്ടികളുടെ ചർമ്മസംരക്ഷണത്തിനുതകുന്ന ബേബി ഗ്ലോ സോപ്പ്, ബേബി ഓയിൽ എന്നിവയും ഇതോടൊപ്പം പുറത്തിറങ്ങുന്നു.
സി.ഇ.ഒ. ജി.സി. ഗോപാലപിള്ള സന്നിഹിതനായിരുന്നു. മാർക്കറ്റിംഗ് ചീഫ് കെ.വി. രാമചന്ദ്രൻ, ഡീലർമാർക്കുള്ള ആദ്യ വില്പന നിർവഹിച്ചു. അംഗീകൃത വിതരണക്കാർക്കുള്ള ആദ്യ വില്പന സെയിൽസ് അഡിഷണൽ ഹെഡ് ടി. ജയരാജ് നിർവഹിച്ചു. ടി.സി. നന്ദകുമാർ, സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡെപ്യൂട്ടി മാനേജർ ദീപക് വിജയൻ വാരിയർ, ആർ ആൻഡ് ഡി ചീഫ് ഡോ. ടി.എസ്. മാധവൻകുട്ടി, ട്രസ്റ്റിമാരായ പി. രാഘവ വാരിയർ, ഡോ.കെ. മുരളീധരൻ, കെ.ആർ. അജയ്, ഡോ.പി. രാംകുമാർ, ജോയിന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്‌റ്റൻ യു. പ്രദീപ് വാരിയർ, കോട്ടയ്ക്കൽ ഗോപിനാഥൻ, ലോഹി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KOTTCKAL ARYAVAIDYASHALA, AYURVEDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.