തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈൻ അദാലത്തിൽ 36 പരാതികൾ ലഭിച്ചു. ഇടുക്കി, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിച്ചത്. പരാതികളിൽ നടപടി സ്വീകരിക്കാൻ ഡി.ജി.പി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. മറ്റു ജില്ലകളിലെ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കും.സർവീസിൽ ഉള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി വഴിയല്ലാതെ നേരിട്ട് പരാതി നൽകാമെന്നതാണ് അദാലത്തിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |