SignIn
Kerala Kaumudi Online
Friday, 19 April 2024 1.04 AM IST

ഓൺലൈൻ മദ്യം: 23 ദിവസം, 23.14 ലക്ഷത്തിന്റെ കച്ചവടം

online-liquar

തിരുവനന്തപുരം: ബെവ്കോയുടെ ഓൺലൈൻ മദ്യ വില്പനയ്ക്ക് പ്രിയമേറുന്നു. ആഗസ്റ്റ് 16ന് ആരംഭിച്ച് 23 ദിവസം പിന്നിടുമ്പോൾ 23.14 ലക്ഷം രൂപയുടെ മദ്യം ഇങ്ങനെ വിറ്റു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് ഓൺലൈൻ വില്പന പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ജില്ലകളിലും ഇത് നടപ്പായിട്ടില്ല.

എറണാകുളം ജില്ലയാണ് വില്പനയിൽ മുന്നിൽ. 10.54 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വിറ്റത്. ഏറ്റവും കുറവ് പാലക്കാട് -1170 രൂപ. രണ്ടു ജില്ലകളിൽ തുടങ്ങിയ സംവിധാനം 10 ജില്ലകളിലായി. ആലപ്പുഴ,​ഇടുക്കി,​വയനാട്,​മലപ്പുറം ജില്ലകളിൽ ഈ മാസം നടപ്പായേക്കും.1000 രൂപ മുതലുള്ള മദ്യമാണ് നിലവിൽ ഓൺലൈൻ വഴി ലഭിക്കുന്നത്.

ബുക്ക് ചെയ്യുന്ന രീതി

https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്. മൊബൈൽ നമ്പർ ആദ്യം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി വെബ്‌സൈറ്റിൽ നമ്പർ നൽകി അതിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. അതിനുശേഷം പേര്, ജനന തീയതി, ഇമെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയ്യാറാക്കണം. ഷോപ്പുകളുടെയും മദ്യത്തിന്റെയും വിശദാംശങ്ങളുള്ള പേജിലേക്ക് പ്രവേശിച്ച് ജില്ലയും മദ്യശാലയും തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മദ്യത്തിന് ഓൺലൈനായി പണമടയ്ക്കാം. റഫറൻസ് നമ്പർ, വില്പനശാലയുടെ വിവരങ്ങൾ, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങൾ അടങ്ങിയ മെസേജ് രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ലഭിക്കും. ഈ റഫറൻസ് നമ്പർ ഉപയോഗിച്ച് പറഞ്ഞ സമയത്തെത്തി മദ്യം വാങ്ങാം. പറ‌ഞ്ഞ സമയത്തിനെത്തിയില്ലെങ്കിലും മദ്യം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE LIQUAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.