കോട്ടയം. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സില്‍ നിന്ന് 2019 മാര്‍ച്ച് മുതല്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഉറപ്പ് നല്കി. ടി.സി.എല്‍ റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന് വേണ്ടി വിജി എം. തോമസ് നിവേദനം നല്‍കിയിരുന്നു. 35 മുതല്‍ 40 വര്‍ഷം വരെ ജോലി ചെയ്ത് വിരമിച്ച 85 ഓളം ജീവനക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ളത്. ജോസ് കെ.മാണി വ്യവസായവകുപ്പ് മന്ത്രിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ട്രാവന്‍കൂര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |