കടുത്തുരുത്തി: ഞീഴൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ എം.കോം കോഴ്സിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.റ്റി ശ്രീകല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ മറ്റത്തിൽ, മെമ്പർമാരായ തോമസ് പനക്കൽ, കെ.പി ദേവദാസ്, അദ്ധ്യാപകരായ അനൂപ് കുര്യൻ, എം. മാത്യൂസ്, ചെറിയാൻ കെ.ജോസ്, ബോബൻ മഞ്ഞളാംമലയിൽ, ശ്രീലേഖാ മണിലാൽ, പി.ടി കുര്യൻ, ഷൈനി സ്റ്റീഫൻ, അശോക് കുമാർ, ലിസ്സി ജീവൻ, ലില്ലി മാത്യു, ശ്രീകല ദിലീപ്, രാഹുൽ മെമ്പർ, ജെയിംസ് തത്തംകുളം, ജോണിച്ചൻ പൂമരം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |