നിർമ്മാണം: സൂര്യ, ജ്യോതിക
2 ഡി എന്റർടെയ്ൻമെന്റ്സിന്റെബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച് കാർത്തി നായകനാകുന്ന വിരുമനിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കറിന്റെ ഇളയ മകൾ അതിഥി ഷങ്കർ നായികയാകുന്നു.കൊമ്പൻ എന്ന ചിത്രത്തിന് ശേഷം കാർത്തിയും സംവിധായകൻ മുത്തയ്യയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ചിത്രീകരണം സെപ്തംബർ 19ന് തേനിയിൽ തുടങ്ങും.
രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരാ ണ ് വിരുമനിലെ മറ്റ് പ്രധാന താരങ്ങൾ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ആക്ഷൻ എന്റെടെയ്നറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്.കെ. ശെൽവകുമാറാണ്. സംഗീതം: യുവൻ ശങ്കർരാജ. സഹനിർമ്മാണം: കർപ്പൂര സുന്ദരപാണ്ഡ്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |