കോട്ടയം: രണ്ട് ഡോസ് വാക്സിൻ എടുത്ത എല്ലാ ഭക്തർക്കും ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കി ദർശനം അനുവദിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ആവശ്യപ്പെട്ടു. സീസണിന് മുന്നോടിയായി അടുത്ത മാസം അയ്യപ്പ സേവാ സംഘത്തിന്റെ യോഗം കോട്ടയത്ത് നടത്താനും തീരുമാനിച്ചു .അയ്യപ്പ സേവാ സംഘം സംസ്ഥാന വക്താക്കളായി ജയകുമാർ തിരുനക്കര (കോട്ടയം), ഡോ.എസ്. ജയന്തകുമാർ (തിരുവന്തപുരം), എന്നിവരെ തെരഞ്ഞെടുത്തു .സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇ. കൃഷ്ണൻ നായർ , ട്രഷറർ സുരേഷ് അടിമാലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |