SignIn
Kerala Kaumudi Online
Friday, 22 October 2021 5.31 AM IST

വാക്സിനേഷനിൽ പുരോഗതി,​ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചന,​ തീരുമാനം അടുത്തമാസമെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ ഭയപ്പെടേണ്ടാത്ത സാഹചര്യം സംജാതമായ നിലയ്ക്ക് സംസ്ഥാനത്ത് സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ഈ

.സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ദ്ധരുമായി ചർച്ച നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു വ്യവസായ - വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുൻപ് വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാൻ കാലാവധി ആയവർ അതും എടുക്കണം. വിദ്യാർത്ഥികൾ വാക്സിന് ആശാവർക്കറെ ബന്ധപ്പെടണം. മറ്റ് സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് രണ്ട് ഡോസ് വാക്സീൻ നിർബന്ധമാക്കി. അത് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സിൻ അടിയന്തിരമായി പൂർത്തിയാക്കും.

സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നൽകും. അത് അടിസ്ഥാനമാക്കി വാക്സിനേഷൻ ക്യാംപ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID VACCINATION, SCHOOL OPENING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.