തൃശൂർ: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്സ്, ബ്രാൻഡ് അംബാസഡർ മഞ്ജു വാരിയരുടെ ജന്മദിനത്തിൽ പ്രത്യേക വീഡിയോ ഉപഹാരം പുറത്തിറക്കി. കല്യാണിന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ പ്രോപ്പർട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്.
കല്യാൺ ബ്രാൻഡിന്റെ ജനപ്രീതിയാർജ്ജിച്ച അംബാസഡർ എന്ന നിലയിൽ മഞ്ജുവിന്റെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് വീഡിയോ. ബ്ലോക്ക് ബ്ളസ്റ്റർ സിനിമകളിലൂടെ വിവിധ തലമുറകളുടെ ജനപ്രിയ നായികയായി മാറിയ മഞ്ജു വാരിയരുടെ അഭിനയശൈലിയും ആകർഷണീയ വ്യക്തിത്വവും എടുത്തുകാട്ടുന്ന ആറ് ആകർഷക ഭാവങ്ങളാണ് വീഡിയോയിലുള്ളത്. ഓരോന്നിലും നിറഞ്ഞ ചിരിയോടെ വ്യത്യസ്തമായ ആഭരണങ്ങളും ആകർഷകമായ വസ്ത്രങ്ങളും അണിഞ്ഞാണ് മഞ്ജു നിറഞ്ഞുനിൽക്കുന്നത്. വീഡിയോ കാണാൻ ലിങ്ക്: www.instagram.com/reel/CToRgGbFbug/?utm_medium=share_sheet
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |