ചങ്ങനാശേരി: നഗരസഭാ പരിധിക്കുള്ളിൽ വവ്വാലുകൾ കൂട്ടമായി നിൽക്കുന്ന മരങ്ങളും കെട്ടിങ്ങളും ഉണ്ടെങ്കിൽ അറിയിക്കണമെന്ന് നഗരസഭാധികൃതർ. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായാണ് അധികൃതരുടെ നിർദേശം. പുരയിടങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങളിൽ വവ്വാലിനെ കണ്ടെത്തിയാൽ ശിഖരങ്ങൾ മുറിച്ചു മാറ്റണം. അടച്ചിട്ടിരിക്കുന്ന വീടുകളാണെങ്കിൽ ചെറിയ പടക്കം പൊട്ടിച്ച് വവ്വാലുകളെ തുരത്താനാവും. ഗത്സമനി വാർഡിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിരോധത്തിന്റെ ഭാഗമായ ഈ നടപടി. ഇവയിൽ ഒരു വവ്വാലിനെ മൃഗസംരക്ഷണ വകുപ്പ് വിശദപരിശോധനയ്ക്കായി തിരുവല്ലയിലെ ലാബിലേയ്ക്ക് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |