SignIn
Kerala Kaumudi Online
Thursday, 25 April 2024 11.59 AM IST

ഓക്‌സിജൻ പ്ലാന്റ്: ഒരുകോടി രൂപ നൽകി സി.എസ്.ബി ബാങ്ക്

csb-bank

തൃശൂർ: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് സി.എസ്.ബി ബാങ്ക് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു. സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന ഓക്‌സിജൻ പ്ലാന്റ്, പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഓക്‌സിജൻ പ്ളാന്റെന്ന പെരുമയോടെ ആശുപത്രിക്ക് സമർപ്പിച്ചത്. 100 രോഗികൾക്ക് തുടർച്ചയായി ഓക്‌സിജൻ സഹായം നൽകാനാകുന്ന പ്ലാന്റാണിത്.

പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല ആർച്ച് ബിഷപ്പും പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ തോമസ് മാർ കൂറിലോസ്, സി.എസ്.ബി ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ., പുഷ്പഗിരി സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, തിരുവല്ല നഗരസഭാ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരിൽ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സി.വി.ആർ രാജേന്ദ്രനെ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CSB BANK, OXYGEN PLANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.