കണ്ണൂർ: കൊവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ ഡിസംബർ വരെയുള്ള നികുതി ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിൽ 50 ശതമാനം പ്രൈവറ്റ് ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. 30ന് അടക്കേണ്ട ടാക്സ് ഒഴിവാക്കി തന്നില്ലെങ്കിൽ ജില്ലയിൽ ഇപ്പോൾ സർവ്വീസ് നടത്തുന്ന ബസ്സുകളും ജി ഫോം നൽകി നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് പി.കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, സി. മോഹനൻ, ടി. രാധാകൃഷ്ണൻ, പി. അജിത്ത്, കെ.സി. സോമനാഥൻ, എം.കെ. അസീൽ, എസ്. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |