കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മൂന്നുമാസത്തിനുള്ളിൽ 22 റോഡുകൾക്ക് ഭരണാനുമതി ലഭിച്ചതായി സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അടിച്ചിറ- മാന്നാനം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കിലോമീറ്റർ ദൂരത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഏഴു മീറ്റർ ക്യാരേജ് വേ, കലുങ്കുകൾ, വെള്ളമൊഴുകാനുള്ള ഓട എന്നിവയോടു കൂടിയാണ് റോഡ് നവീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 21 റോഡുകൾ കൂടി ഇത്തരത്തിൽ നവീകരിക്കുകയോ നിർമ്മിക്കുകയോ ചെയ്യാനുള്ള ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.