SignIn
Kerala Kaumudi Online
Saturday, 20 April 2024 5.04 AM IST

കർണാലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

karnal-internet

ന്യൂഡൽഹി: കർണാലിൽ കർഷകരുടെ മിനി സെക്രട്ടേറിയറ്റ് ഉപരോധം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇന്റർനെറ്റ് ബന്ധം ഇന്നലെ പുനഃസ്ഥാപിച്ചു. ഇന്റർനെറ്റ് ബന്ധം വീണ്ടും വിച്ഛേദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ ഉപരോധം തുടരുന്ന കർഷകരുമായി ഹരിയാന സർക്കാർ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടു. നിക്ഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാണെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. ആഗസ്റ്റ് 28ന് നടന്ന ലാത്തിചാർജ്ജിൽ മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധം.

യു.പിയിൽ കിസാൻ പഞ്ചായത്ത്

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ കർഷക സമരം ശക്തിപ്പെടുത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 18 ഡിവിഷണൽ ആസ്ഥാനങ്ങളിലും കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിക്കും. സെപ്തംബർ 29ന് ഷാജഹാൻപൂരിലെ തിൽഹാറിലാണ് ആദ്യ പരിപാടി നടത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNAL INTERNET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.