ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ കൂടുതൽപ്പേരെ സഹായിക്കുമെന്ന് ബി.ജെ.പി. അദ്ധ്യക്ഷൻ ജെ.പി. നദ്ദ.
ഈ മാസം 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാമത് ജന്മദിനം. കൂടാതെ ഒക്ടോബർ 7ന് അദ്ദേഹം പൊതുജീവിതത്തിൽ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ 20 വർഷം തികയും. 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിട്ടുള്ള 14 കോടി റേഷൻ ബാഗുകളും 5 കോടി പോസ്റ്റ്കാർഡുകളും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി ബൂത്തുകൾ വഴി വിതരണം ചെയ്യും.
ബി.ജെ.പി. സാധാരണയായി പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവനവാരമായാണ് ആഘോഷിക്കുന്നത്. ഇക്കുറി ജന്മദിനത്തിന്റെ ഭാഗമായി, 20 ദിവസത്തെ മെഗാ കാമ്പയിൻ 'സേവാ സമാർ സമർപ്പൻ അഭിയാൻ', റേഷൻ കാർഡുകളുടെ വിതരണം, നദികൾക്കായുള്ള ശുചീകരണ യജ്ഞങ്ങൾ, രക്തദാന കാമ്പെയ്നുകൾ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |