SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 PM IST

കുഫോസ് വി​.സി​ നിയമനം: ഹർജി ഫയലി​ൽ

kufos

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് അമിത് റാവൽ ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാൻ മാറ്റി.

ജനുവരി 23നാണ് ഡോ.റിജി ജോണിനെ വി.സിയായി നിയമിച്ചത്. യു.ജി.സി മാനദണ്ഡപ്രകാരം സർവകലാശാലയിൽ പ്രൊഫസറായി പത്തുവർഷത്തെ പ്രവൃത്തിപരിചയം വേണം. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലേക്ക് ഡീനായെത്തിയ ഡോ.റിജി പി.എച്ച്.ഡി ചെയ്യാൻപോയ മൂന്നുവർഷംകൂടി പ്രവൃത്തിപരിചയത്തിലുൾപ്പെടുത്തിയെന്നാണ് ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUFOS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.