ന്യൂഡൽഹി: ആദ്യ ഡോസ് വാക്സിൻ പോലും എടുക്കാത്ത സർക്കാർ ജീവനക്കാർ നിർബന്ധമായും അവധിയിൽ പ്രവേശിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്തവരൊഴിച്ച് ഈ മാസം 15നകം ആദ്യ ഡോസ് വാക്സിൻ എടുക്കാത്ത ജീവനക്കാർ അവധിയിൽ പോകണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്തെ 57 ശതമാനം പേരും ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഷോപ്പ് ജീവനക്കാരും അദ്ധ്യാപകരും ചെറിയ കുട്ടികളുടെ മാതാപിതാക്കളും നിർബന്ധമായും വാക്സിനെടുക്കണമെന്നും അമരീന്ദർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |