തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് 13ന് രാവിലെ 9 ന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondery Admission എന്ന ലിങ്കിലൂടെ Candidate Login-SWS ലോഗിൻ ചെയ്ത് Trial Results വഴി റിസൾട്ട് പരിശോധിക്കാം. റിസൾട്ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിലെ Edit Application എന്ന ലിങ്കിലൂടെ 16ന് വൈകിട്ട് അഞ്ച് വരെ നടത്താം. തെറ്റായ വിവരങ്ങൾ നൽകുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |