ലക്നൗ: വിനായക ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽക്കുന്നത് നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മഥുര - വൃന്ദാവന്‍ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും സർക്കാർ വ്യക്തമാക്കി. 22 വാർഡുകളാണ് പ്രദേശത്തുള്ളത്. മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്നും വില്പന നടത്തുന്നവർ മറ്റു ജോലികളിലേക്ക് തിരിയണമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |