SignIn
Kerala Kaumudi Online
Friday, 29 March 2024 10.53 AM IST

കോന്നി ഫിഷ് പദ്ധതി വ്യാപിപ്പിക്കും: സജി ചെറിയാൻ

konni-fish
കോന്നി ഫിഷ് പദ്ധതി

കോന്നി: കോന്നി ഫിഷ് പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവർഗ കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആനത്തോട് ഡാമിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആനത്തോട് ഡാമിനൊപ്പം മറ്റു ഡാമുകളിലും പദ്ധതി വ്യാപിപ്പിക്കും. റിസർവോയറുകളിലെ മത്സ്യ കൂടിന്റെ എണ്ണം അഞ്ഞൂറായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. .
കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ഓമല്ലൂർ ശങ്കരൻ ,റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി.കെ.ജയകുമാർ ശർമ്മ, കെ.എൻ.ശ്യാം മോഹൻലാൽ, കെ.എസ്.ഇ.ബി ഡാം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജഹാൻ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ എസ്.എസ്.സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.സുജ, ശ്രീലജ അനിൽ, രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ദിനേശൻ ചെറുവാട്ട്, സി.ശ്രീകുമാർ ,എസ്. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.ജലസംഭരണികളിലെ കൂട് മത്സ്യ കൃഷിയിലൂടെ 80 കോടിയുടെ വിറ്റുവരവിനും ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്നതാണ് കോന്നി ഫിഷ് പദ്ധതി. ആനത്തോട് ഡാമിന്റെ റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യ കൂടുകളിൽ ബോട്ടിലെത്തിയ മന്ത്രി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗക്കാരായ 100 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശീയ മത്സ്യങ്ങളെയാണ് മത്സ്യക്കൂട്ടിൽ വളർത്തുക.അനബാസ് വിഭാഗത്തിൽപ്പെട്ട കരിമീൻ ഉൾപ്പടെയുള്ള മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.