കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് വൈകിട്ട് മൂന്നിന് സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തും.
മത്സ്യ - മാംസ വില്പനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നു കണ്ട് കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന.
നഗരസഭാ സെക്രട്ടറിയോട് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.
സെൻട്രൽ മാർക്കറ്റിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി പരാതിയുണ്ട്. കുടിവെള്ളം കിട്ടാനില്ല. ജോലി സ്ഥലം വ്യത്തിയാക്കാൻ വെള്ളമില്ല. ശൗചാലയത്തിലുമില്ല വെള്ളം. പൊതുടാപ്പും ലഭ്യമല്ല.
പുലർച്ചെ ഇവിടെ നൂറു കണക്കിനാളുകൾ എത്താറുണ്ട്. മത്സ്യ - മാംസ വില്പന വൃത്തിഹീനമായ സ്ഥലങ്ങളിലാണ്. ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങൾ ഇവിടെ കെട്ടികിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |