SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 AM IST

അഖിൽ രാജിന് വീട്ടിൽ ലൈബ്രറി ഒരുക്കാൻ കെ.കെ.രമ എം.എൽ.എ

mla
അഖിൽ രാജിന് ലൈബ്രറി ഒരുക്കാൻ കെ.കെ.രമ എം.എൽ.എ ആദ്യപുസ്തകം കൈമാറുന്നു

വടകര: സെറിബ്രൽ പാൾസിയോട് പൊരുതി ബിരുദം നേടിയ അഖിൽ രാജിനായി കെ.കെ.രമ എം.എൽ.എ മുൻകൈയെടുത്ത് വീട്ടിൽ ലൈബ്രറി ഒരുക്കുന്നു. സമൂഹത്തിനാകെ മാതൃകയാണ് അഖിലിന്റെ ബിരുദ നേട്ടമെന്ന് ആദ്യപുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ എം.എൽ.എ പറഞ്ഞു.

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമൊക്കെയായി വടകരയിൽ നിറഞ്ഞുനിൽക്കുന്ന അഖിലിന് വായനയുടെ വിശാലലോകം ഒരുക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. എം.എൽ.എ മാർക്ക് വർഷാവർഷം പുസ്തകങ്ങൾ വാങ്ങുന്നതിനായുള്ള 15,000 രൂപയുടെ അലവൻസിൽ നിന്നു ഒരു വിഹിതം അഖിൽരാജിന് നൽകുമെന്നും എം.എൽ.എ പറഞ്ഞു. പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എം എൽ എ ഓഫീസിൽ എത്തിക്കാം.

വാർഡ് കൗൺസിലർ പ്രേമകുമാരി, ശ്രീസാഗർ കോളേജ് അദ്ധ്യാപകൻ ബിജു പ്രസാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, MLA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.