SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

കുസാറ്റിന് ദേശീയ റാങ്കിംഗിൽ നേട്ടം

fg

കളമശേരി: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് റാങ്കിംഗിൽ 62-ാം സ്ഥാനത്ത് നിന്ന് 44-ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി കുസാറ്റ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് 2021-ലെ റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. നൂതനമായ പാഠ്യപദ്ധതിയുടെ മികച്ച നടത്തിപ്പ്, ഗവേഷണം, കണ്ടുപിടിത്തങ്ങൾ തുടങ്ങിയ മേഖലകളിലെ അദ്ധ്യാപകരുടെ മികച്ച പ്രവർത്തനമാണ് ഈ നേട്ടം സാദ്ധ്യമാക്കിയതെന്ന് കുസാറ്റ് ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. കെ. ഗിരീഷ് കുമാർ പറഞ്ഞു. ഗവേഷണത്തിനായി ഫാക്കൽറ്റികൾക്ക് തുക നൽകുന്ന കേരളത്തിലെ ഏക സർവകലാശാലയാണ് കുസാറ്റ്. അഭിമാനാർഹമായ നേട്ടത്തിന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.